കോട്ടയം: നൂറ് വർഷം പൂർത്തിയാക്കിയ ഗവ.എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമി. നമ്പർ 47 പ്രവർത്തന വിപുലീകരണത്തിലേയ്ക്ക് കടക്കുന്നു. സംഘം കൂടുതൽ പ്രദേശങ്ങളിലേയ്ക്ക് പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി പാമ്പാടിയിൽ പുതിയ ബ്രാഞ്ച് ഇന്ന് പ്രവർത്തനമാരംഭിച്ചു. കോർബാങ്കിംഗ് സംവിധാനത്തോടെ പാമ്പാടി സബ് ട്രഷറിക്ക് സമീപമാണ് പുതിയ ബ്രാഞ്ച്. മുൻ എം.എൽ.എ വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു.