വൈക്കം: തലയാഴം തൃപ്പക്കുടം മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് മനയത്താറ്റില്ലത്ത് നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഇണ്ടംതുരുത്തി വി.മുരളീധരൻ നമ്പൂതിരി കൊടിയേറ്റി. വൈക്കം അസി. ദേവസ്വം കമ്മീഷണർ കൃഷ്ണകുമാർ കെടാവിളക്കിൽ ദീപം തെളിച്ചു. ഉപദേശകസമിതി പ്രസിഡന്റ് രാജേന്ദ്രൻ നടുമുറി, സെക്രട്ടറി സുരേഷ് കളപ്പുരക്കൽ, രാജേന്ദ്രൻ നായർ, മനോഹരൻ, ഷാജി, ബാബു കുറിച്ചിക്കുന്നേൽ, നാണപ്പൻ പള്ളിപ്പറമ്പ്, അനിൽ കുമാർ, ചന്ദ്രൻ നായർ, മജി കുമാർ, ദാസൻ എന്നിവർ നേതൃത്വം നൽകി. 23ന് വൈകിട്ട് 10ന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.