കട്ടപ്പന: ജില്ലാ വ്യവസായ കേന്ദ്രം, ഉടുമ്പൻചോല താലൂക്ക് വ്യവസായ ഓഫീസ് എന്നിവയുടെ നേതൃത്വത്തിൽ ഭക്ഷ്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് 16, 17 തിയതികളിൽ രാവിലെ 10.30ന് വെബിനാർ നടത്തും. പഴംപച്ചക്കറി സംസ്‌കരണം, ഭക്ഷ്യ സുരക്ഷ നിയമങ്ങൾ, മാർക്കറ്റിംഗ്, ഭക്ഷ്യ സംസ്‌കരണത്തിന് ആവശ്യമായ മെഷീനുകൾ, സ്വയം തൊഴിൽ പദ്ധതികൾ എന്നീ വിഷയങ്ങളിൽ ക്ലാസെടുക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഉടുമ്പൻചോല താലൂക്ക് വ്യവസായ ഓഫീസിൽ ബന്ധപ്പെടണം: ഫോൺ: 9188127099, 9446062007, 04868 232979