
അടിമാലി: പള്ളി പെരുന്നാളിനു ശേഷം ദീപാലങ്കാരവും തോരണവും നീക്കം ചെയ്യുന്നതിനിടയിൽ കൽ കുരിശിന്റെ മുകൾ ഭാഗം അടർന്ന് വീണ് പരുക്കേറ്റ യുവാവ് മരിച്ചു. മച്ചിപ്ലാവ് അറയ്ക്കൽ സലിയുടെ മകൻ ആൽബിൻ സലി (21) ആണ് മരിച്ചത്.പെരുമ്പാവൂർ എൻ.ഐ.എഫ്.ഇ.ഇൻസ്റ്റീറ്റ്യൂട്ടിൽ ഫയർ ആൻഡ് സേഫ്ടി വിദ്യാർത്ഥിയാണ്.
മച്ചിപ്ലാവ് അസ്സിസി പള്ളിയിൽ നടന്നു വന്നിരുന്ന തിരുനാൾ കൊടിയിറങ്ങിയതിനു ശേഷം കൽകുരിശിൽ കെട്ടിയിരുന്ന ദീപാലങ്കാരങ്ങളും തോരണവും അഴിക്കുന്നതിനായി ശ്രമിക്കുന്നതിനിടയിൽ കൽ കുരിശിന്റെ മുകൾ ഭാഗം അടർന്ന് ആൽബിന്റെ ദേഹത്ത് പതിക്കുകയായിരുന്നു.തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രഥമ ശിശ്രൂഷ ചെയ്തതിനു ശേഷം അലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് മരണമടഞ്ഞു.കെ.സി.വൈ.എം.സജീവ പ്രവർത്തകനായിരുന്നു. സംസ്‌കാരംഇന്ന് ഉച്ചകഴിഞ്ഞ് മച്ചിപ്ലാവ് അസ്സീസി പള്ളിയിൽ. മാതാവ്: ഷേർളി, സഹോദരൻ :ലിബിൻ.