കട്ടപ്പന: കട്ടപ്പനയിലെ മറ്റപ്പള്ളി പേരപ്പൻ സ്മാരക ഓപ്പൺ സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപനം റോഷി അഗസ്റ്റിൻ എം.എൽ.എ. നിർവഹിച്ചു. നഗരസഭാദ്ധ്യക്ഷ ബീന ജോബി, ഉപാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി, വി.ആർ സജി, അഡ്വ. മനോജ് എംതോമസ്, അഡ്വ. എം.കെ. തോമസ്, സാജു പട്ടരുമഠം, അഡ്വ. ജോഷി മണിമല, അഡ്വ. വി.എസ്. അഭിലാഷ്, ടോമി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
റോഷി അഗസ്റ്റിൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 31.51 ലക്ഷം രൂപ ചെലവഴിച്ചാണ് പഴയ ബസ് സ്റ്റാൻഡിലെ മിനി സ്റ്റേഡിയം നവീകരിക്കുന്നത്. നഗരത്തിൽ ഏറ്റവുമധികം പൊതുപരിപാടികൾ നടക്കുന്ന സ്റ്റേഡിയത്തിൽ നിലവിൽ സ്റ്റേജ് മാത്രമാണുള്ളത്. ഇവിടെ കൂടുതൽ ആളുകൾക്ക് പങ്കെടുക്കാൻ കഴിയുന്ന വിധത്തിൽ മേൽക്കൂര നിർമിച്ച് സ്ഥിരം വേദിയാക്കും.