കട്ടപ്പന: വെള്ളയാംകുടി സരസ്വതി വിദ്യാപീഠം ശിശുവാടികയിലെ വിദ്യാർത്ഥികളുടെ ഓൺലൈൻ കലോത്സവം തുടങ്ങി. ചലച്ചിത്ര നടി നീരജ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ചെയർമാൻ ശ്രീനഗരി രാജൻ അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന ശിശുവാടിക പ്രമുഖ് കെ. വേണു, പ്രിൻസിപ്പൽ അനീഷ് കെ.എസ്, ശിശുവാടിക പ്രമുഖ് ജയ കെ.ആർ എന്നിവർ പങ്കെടുത്തു.