obit-thomas-97

കട്ടപ്പന: വള്ളക്കടവ് കുറുവന്താനത്ത് കെ.എം. തോമസ്(തൊമ്മച്ചൻ97) നിര്യാതനായി. സംസ്‌കാരം നാളെ 4ന് വള്ളക്കടവ് സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ ത്രേസ്യാമ്മ പാലാ കുരുവിനാൽ താന്നിക്കൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ കരുണ തോമസ്(മദർ ജനറൽ, സി.എഫ്.എം.എസ്.എസ്. സഭ, റോം), കെ.ടി. മാത്യു(റിട്ട. ഡി.ജി.എം, ഐ.ഡി.സി.ബി), കെ.ടി. സ്‌കറിയ(റിട്ട. സെക്രട്ടറി, കാഞ്ചിയാർ സർവീസ് ബാങ്ക്), മേരിക്കുട്ടി(താലൂക്ക് ഓഫീസ്, ഉടുമ്പൻചോല), വൽസമ്മ(അദ്ധ്യാപിക, ചിറക്കടവ് സെന്റ് എഫ്രേംസ് യു.പി.എസ്), ജോണി(ഡെവലപ്‌മെന്റ് ഓഫീസർ, എൽ.ഐ.സി, നെടുങ്കണ്ടം), ലൂസി(അദ്ധ്യാപിക, കട്ടപ്പന സെന്റ് ജോർജ് എൽ.പി.എസ്). മരുമക്കൾ: സിസിലി(റിട്ട. ഹെഡ്മിസ്ട്രസ്, മടക്കത്താനം സെന്റ് പോൾസ് എൽ.പി.എസ്), ലൗലി(അദ്ധ്യാപിക, കട്ടപ്പന സെന്റ് ജോർജ് എൽ.പി.എസ്), ടോമി കിഴക്കന്തറ (മുണ്ടിയെരുമ), ജോഷി (റിട്ട. എ.ഇ മീനച്ചിൽ), മേരി ജോസഫ്(അദ്ധ്യാപിക, വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്.എസ്), തങ്കച്ചൻ പൂമറ്റം (കട്ടപ്പന).