പാലാ: കേരള കള്ളുവ്യവസായ ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ കൈപ്പറ്റിവരുന്നവരുടെ ലൈഫ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിനുള്ള മൂന്ന് റെയ്ഞ്ചുകളിലെയും യോഗങ്ങൾ പാലാ മീനച്ചിൽ താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ (എ ഐ റ്റി യു സി)ഹാളിൽ ചേരും. പാലാ റെയ്ഞ്ചിലെ യോഗം 17ന് രാവിലെ 11നും , ഈരാറ്റുപേട്ട റൈഞ്ചിലെ 21ന് രാവിലെ 11 നും , കുറവിലങ്ങാട് റൈഞ്ചിലെ 22ന് രാവിലെ 11നും നടക്കും. പെൻഷൻ വാങ്ങുന്ന എല്ലാവരും പങ്കെടുത്ത് ലൈഫ് സർട്ടിഫിക്കറ്റ് കൈപ്പറ്റണമെന്ന് ബാബു കെ.ജോർജ്, പി.കെ ഷാജകുമാർ എന്നിവർ അറിയിച്ചു.