ഇളങ്കാട്: കൂട്ടിക്കൽ പഞ്ചായത്തിലെ ഇളങ്കാട് ഞാർക്കാടിന് സമീപം കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തി. പ്രദേശത്ത് കഴിഞ്ഞ ദിവസം ദമ്പതികൾക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. വെട്ടിക്കൽ പുരുഷോത്തമൻ ഭാര്യ രേവമ്മ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ഇപ്പോഴും ചികിത്സയിലാണ്. ഭിന്നശേഷിക്കാരിയായ 70കാരിയെ ഇവിടെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതും കാട്ടുപന്നിയുടെ ആക്രമണം എന്നാണ് നാട്ടുകാർ പറയുന്നത്. കാട്ടുപന്നിയുടെ ജഡത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു.