മാമ്മൂട്: തെങ്ങണയിൽ പ്രവർത്തിക്കുന്ന മാടപ്പള്ളി വില്ലേജ് ഓഫീസ് മമ്മൂട്ടിലേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധം ഉയരുന്നതിനു ഇടയിൽ, മാടപ്പള്ളി പഞ്ചായത്തിൽ മാമ്മൂട് കേന്ദ്രികരിച്ച് പുതിയ വില്ലേജ് ഓഫീസ് രൂപീകരിക്കണമെന്ന ആവശ്യം ശക്തമാവുന്നു. 20ൽ പരം വാർഡുകളുള്ള സമീപ പഞ്ചായത്തുകളിൽ രണ്ട് വില്ലേജ് ഓഫീസ് നിലവിൽ ഉള്ളപ്പോഴാണ് മാടപ്പള്ളിയിൽ ഇപ്പോഴും ഒരു വില്ലേജ് പ്രവർത്തിക്കുന്നത്. 10 വാർഡുകൾക്ക് ഒരു വില്ലേജ് എന്ന രീതിയിൽ മാമ്മൂട് കേന്ദ്രീകരിച്ചു സൗജന്യമായി ലഭ്യമായ സ്ഥലത്ത് പുതിയ ഓഫീസ് നിർമ്മിക്കുകയാണെങ്കിൽ പൊതുജനങ്ങൾക്ക് ഏറെ ഉപകാരമാകും. ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി നിധീഷ് കോച്ചേരിയുടെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചു.