കോട്ടയം:ജനറൽ ആശുപത്രി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയരും. കിഫ്ബിയിലൂടെ അനുവദിച്ച 106. 933 കോടി രൂപ ഉപയോഗിച്ച് 10 നിലയിലാണ് നിർമാണം. നിർമ്മാണോദ്ഘാടനം 18ന് ഉച്ചകഴിഞ്ഞ് 3.30 മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.
19 ഡിപ്പാർട്ട്‌മെന്റുകളിലായി 74 ഡോക്ടറുമാരും 500 ഓളം ജീവനക്കാരുമുള്ള ജനറൽ ആശുപത്രിയിൽ 374 കിടക്കകളും 24 മണിക്കൂർ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗവുമുണ്ട്. സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ നിർമ്മാണത്തോടെ വർഷങ്ങളായുള്ള സ്ഥലപരിമിതിക്ക് പരിഹാരമാവും. 388 കിടക്കകളോടു കൂടി 286850 സ്വ. ഫീറ്റിൽ തയാറക്കുന്ന 10 നില കെട്ടിടത്തിൽ ആത്യാഹിത വിഭാഗം, വിവിധ ത്വക്ക് രോഗം, മാനസിക രോഗം അസ്ഥിരോഗ സർജറി, നേത്രരോഗം, ജനറൽ ഒ പി , ഇ.എൻടി, പി.പി യൂണിറ്റ്, ഗൈനക്കോളജി വിഭാഗം, കുട്ടികളുടെ വിഭാഗം തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനറൽ സർജറി വാർഡുകൾ, ഗൈനക്കോളജി വിഭാഗം വാർഡ്, നേത്രരോഗ വിഭാഗം ഓപ്പറേഷൻ തിയറ്ററുകൾ, വിവിധ സർജറി ഓപ്പറേഷൻ തിയറ്ററുകൾ ഉൾപ്പെടെ 10 ഓപ്പറേഷൻ തീയറ്ററുകൾ, ഐസലേഷൻ റും, റിക്കവറി റൂം, 63 ഐ.സി.യു ബെഡുകളും പോസ്റ്റുമോർട്ടം റൂം, റേഡിയോളജി വിഭാഗം, ലാബ്, സി എസ് എസ് ടി വിഭാഗം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.