കോട്ടയം: വനിതാ കമ്മിഷൻ മെഗാ അദാലത്തിൽ 13 പരാതികൾ തീർപ്പായി. കക്ഷികൾ ഹാജരാകാത്തതുൾപ്പെടെയുള്ള കാരണങ്ങളാൽ 43 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി. ജില്ലയിലെ 56 പരാതികളാണ് പരിഗണിച്ചത്. കമ്മിഷൻ അംഗം ഇ.എം.രാധ, ഡയറക്ടർ വി.യു.കുര്യാക്കോസ് എന്നിവർ പരാതികൾ കേട്ടു.