കട്ടപ്പന: കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 19ന് കട്ടപ്പനയിൽ പ്രതിഷേധ റാലി നടത്തും. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നയങ്ങളിലും ഇന്ധനവില വർദ്ധനയിലും പ്രതിഷേധിച്ചും ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ് സമരം. ഗാന്ധി സ്‌ക്വയറിൽ നിന്നാരംഭിച്ച് ഹെഡ് പോസ്റ്റ്ഓഫീസ് പടിക്കൽ സമാപിക്കുന്ന റാലി ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്യും. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് അദ്ധ്യക്ഷത വഹിക്കും. റോയി കെ.പൗലോസ്, തോമസ് രാജൻ തുടങ്ങിയവർ പങ്കെടുക്കും.