എലിക്കുളം:2021-22 വർഷത്തേക്ക് എലിക്കുളം ഗ്രാമപഞ്ചായത്തിൽ 163868925 രൂപ വരവും, 160193925 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ്. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പ്രസിഡന്റ് എസ്.ഷാജിയുടെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് സെൽവി വിൽസൺ ബഡ്ജറ്റ് അവതരിപ്പിച്ചു.ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾക്കായി 60 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി പഞ്ചായത്തിലെ ഓരോ വീട്ടിലും ജൈവ ഗൃഹം പദ്ധതിയ്ക്കായി 24 ലക്ഷം രൂപ, വനിതാ സംരഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി 8 ലക്ഷം രൂപയും, ജില്ലാ പഞ്ചായത്തിന്റെയും, ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ റൈസ് മിൽ സ്ഥാപിക്കുന്നതിനായി 10 ലക്ഷം രൂപയും വകയിരുത്തി.ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി 65 ലക്ഷം ,ഭവന നിർമ്മാണത്തിന് 30 ലക്ഷം കുടിവെള്ള പദ്ധതിയ്ക്കായി 12 ലക്ഷം എന്നിങ്ങനെയാണ് മറ്റു പദ്ധതികൾക്കായി നീക്കിവെച്ച തുക. ബഡ്ജറ്റ് അവതരണ വേളയിൽ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരേയും, കൂടാതെ ആസുത്രണ സമിതി അംഗങ്ങൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ ഓപ്പൺ ബഡ്ജറ്റിൽ പങ്കെടുത്തു. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ബഡ്ജറ്റ് അവതരിപ്പിച്ചത്.