വാഴൂർ: സമഗ്ര തെങ്ങുകൃഷി വികസനപദ്ധതിയിൽ കേടായ തെങ്ങ് വെട്ടിമാറ്റി പുതിയ തെങ്ങിൻ തൈകൾ വച്ചുപിടിക്കുന്നതിനുള്ള ആനുകൂല്യം വാഴൂർ കൃഷിഭവനിൽ നിന്ന് നൽകും. കർഷകർ നിർദ്ദിഷ്ട അപേക്ഷയും തന്നാണ്ട് കരമടച്ച രസീതിന്റെ കോപ്പി, ബാങ്ക് പാസ് ബുക്ക് കോപ്പി, ആധാർ കോപ്പി എന്നിവ സഹിതം 23ന് മുമ്പായി കൃഷിഭവനിൽ അപേക്ഷ നൽകണം.