 
അടിമാലി: സർക്കാരിന്റെ സ്വാന്തന സ്പർശം തേടി ചികത്സ സഹായത്തിനായി ഒട്ടനവധി പേർ.അടിമാലി വിശ്വദീപ്തി സ്‌കൂളിൽ നടന്ന പരിപാടിയിൽ കൂടുതലായി എത്തിയത് ചികത്സാ സഹായത്തിന് .ശരീരം തളർന്ന് രോഗാവസ്ഥയിൽ കഴിയുന്ന കല്ലാർ പീച്ചാട് സരേഷ് ലക്ഷ്മി ദമ്പതികളുടെ ഇരട്ടകുട്ടികളായ രാമനും ലക്ഷ്മണനും സർക്കാരിന്റെ കനിവതേടി അദാലത്തിന് എത്തിയത്. നാലാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് കാലുകൾക്ക് ബലക്ഷയം സംഭവിച്ചത്. ഇപ്പോൾ നാലു വർഷമായി എഴന്നേറ്റ് നിരക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്.അടിമാലി ജനമൈത്രി പൊലീസിന്റെ സഹായത്തോടെ രണ്ട് വർഷം ചികിത്സച്ചെങ്കിലും ഫലം ഉണ്ടായില്ല. തുടർന്ന് സർക്കാരിന്റെ കനിവതേടി കുട്ടികളെ ചുമന്നുകൊണ്ട് ചികിത്സ സഹായത്തിനായി എത്തിയത്. കുട്ടികളുടെ തുടർ വിദ്യാഭ്യാസത്തിനുള്ള ആവശ്യവും വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന്റെ മുൻപിൽ അവതരിപ്പിച്ചു. പരിഹാരത്തിന് ശ്രമിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.