dialysis-unit


കട്ടപ്പന: കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. റോഷി അഗസ്റ്റിൻ എം.എൽ.എ. ശിലാഫലകം അനാച്ഛാദനം ചെയ്തു. ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി പ്രതിനിധി വി.ആർ. സജി, ആശുപത്രി സൂപ്രണ്ട് കെ.ബി. ശ്രീകാന്ത്, ഹെൽത്ത് ഇൻസ്‌പെക്ടർ പി.എം. ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു. എന്നാൽ നിർമാണം പൂർത്തീകരിക്കാതെ ഉദ്ഘാടനം നടത്തിയതായി ആരോപിച്ച് കട്ടപ്പന നഗരസഭാദ്ധ്യക്ഷ ബീന ജോബി ഉൾപ്പെടെയുള്ള യു.ഡി.എഫ്. അംഗങ്ങൾ ചടങ്ങ് ബഹിഷ്‌കരിച്ചു.