
കുഞ്ചിത്തണ്ണി: ഖജനാപ്പാറ കുഞ്ചിത്തണ്ണി റോഡിലെ ബൈസൺവാലി കോമാളിക്കുടിയിൽ ലോറി മറിഞ്ഞു. നിയന്ത്രണം വിട്ട ലോറിയിലുണ്ടായിരുന്നവർ ചാടി രക്ഷപ്പെട്ടു. ആർക്കും പരിക്കില്ല.ചൊവ്വാഴ്ച്ച രാവിലെ ഒൻപത് മണിയോടെയാണ് അപകടം സംഭവിച്ചത്. ഖജനാപ്പാറയിൽ നിന്ന് ബൈസൺവാലിക്ക് വന്ന കുഴൽക്കിണർ കുത്തുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയിലുണ്ടായിരുന്ന നാലുപേരും പുറത്തേക്കു ചാടിയതിനാൽ പരിക്കില്ലാതെ രക്ഷപ്പെട്ടു. കൊടുംവളവുകളും കുത്തിറക്കവും നിറഞ്ഞ റോഡാണ് ഖജനാപ്പാറയിൽ നിന്ന് ബൈസൺവാലി വരെയുള്ളത്.