mukesh
അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുകേഷ്

അടിമാലി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന ആദിവാസി യുവാവിനെ ബൈക്കിൽ എത്തിയ മൂന്നംഗ സംഘം ആക്രമിച്ച് പരിക്ക് ഏൽപിച്ചു.കൈക്കും ദേഹത്തും സാരമായി പരുക്കേറ്റ മാങ്കുളം ചിക്കണം കുടി പുത്തൻപുരയ്ക്കൽ മുകേഷി (25)നെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വാരിപാറയിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് പോകും വഴി ബൈക്കിൽ എത്തിയ സഹോദരങ്ങൾ അടങ്ങുന്നഅക്രമി സംഘം ആക്രമിച്ചത്. സംഭവം സംബന്ധിച്ച് മൂന്നാർ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.