അടിമാലി.അടിമാലി എസ്.എൻ.ഡി.പി. വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിന്റെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടീൽ ഇന്ന് നടക്കും. . എസ്. രാജേന്ദ്രൻ എം.എൽ.എയുടെ ചലഞ്ച് ഫണ്ടിൽ നിന്ന് 50 ലക്ഷവും എസ്.എൻ.ഡി.പി യോഗത്തിന്റെ 50 ലക്ഷം രൂപയും ചേർത്ത് ഒരു കോടി രൂപയുടെ കെട്ടിട നിർമ്മാണമാണ് നടക്കുക. ഇതോടൊപ്പം സേവന കാലാവധി പൂർത്തിയായുന്ന ജീവനക്കാർക്ക് യാത്രയയപ്പ് നൽകും.വി.എച്ച്.എസ്.ഇ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനവും വിരമിക്കുന്ന ജീവനക്കാരെ ആദരിക്കലും എസ്.രാജേന്ദ്രൻ എം.എൽ.എ നിർവ്വഹിക്കും.
യോഗത്തിൽ മാനേജ്‌മെന്റ് പ്രതിനിധിയും രാജാക്കാട് എസ്.എൻ.ഡി.പി.യൂണിയൻ പ്രസിഡന്റുമായ എം.ബി.ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും.അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി മാത്യു മുഖ്യ പ്രഭാഷണം നടത്തും. വിരമിക്കുന്ന ജീവനക്കാർക്ക് ഉപഹാര സമർപ്പണം അടിമാലി യൂണിയൻ പ്രസിഡന്റ് അഡ്വ.പ്രതീഷ് പ്രഭ നിർവ്വഹിക്കും. പി.ടി.യെ പ്രസിഡന്റ് സജൻ പി.വി, ഹയർ സെക്കന്ററി പ്രിൻസിപ്പാൾ കെ.ടി.സാബു, പഞ്ചായത്ത് അംഗം അനസ് ഇബ്രാഹിം ,ബി.എഡ് കോളേജ് പ്രിൻസിപ്പാൾ ഡോ.എ.പ്രമീള, പി.ടി.എ വൈസ് പ്രസിഡന്റ് പി.കെ.സജീവ്, സി.വി. വിദ്യാധരൻ, മിനി സെൽവരാജ് ,വി എച്ച്.എസ്.ഇ പ്രിൻസിപ്പാൾ പി.എൻ. അജിത, സ്റ്റാഫ് സെക്രട്ടറി ഇ.എൻ.ജിഷ മോൾ എന്നിവർ പ്രസംഗിക്കും.