p-thilothaman

വെച്ചൂർ : കർഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ ഊർജിതമായ ശ്രമങ്ങളാണ് നടത്തുന്നതെന്ന് മന്ത്റി വി.എസ്.സുനിൽകുമാർ പറഞ്ഞു. പൊതുവിതരണ സമ്പ്രദായം വഴി വി​റ്റാമിൻ, അയൺ എന്നിവയാൽ സമ്പുഷ്ടീകരിച്ച അരിയുടെ ഫോർട്ടിഫിക്കേഷൻ യൂണി​റ്റ് വെച്ചൂർ മോഡേൺ റൈസ് മില്ലിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓയിൽ പാം ഇൻഡ്യ ലിമി​റ്റഡിന്റെ ഉടമസ്ഥതയിലുള്ള വെച്ചൂർ മോഡേൺ റൈസ് മില്ലിന്റെ ഇടപെടൽ കർഷകർക്ക് ഗുണകരമായിട്ടുണ്ട്. സമ്മേളനം മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്തു. മോഡേൺ റൈസ് മില്ലിന്റെ സംഭരണശേഷി വർദ്ധിപ്പിച്ച് അപ്പർകുട്ടനാട്ടിലെ കർഷകർക്ക് കൂടുതൽ സേവനം ഉറപ്പാക്കാൻ ഓയിൽപാം നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടനാട് പുഞ്ച പുട്ടുപൊടിയുടെ ആദ്യ വില്പനയും നടന്നു. സി.കെ.ആശ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

സി.കെ.ആശ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈല കുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എസ്.പുഷ്പമണി, ഹൈമിബോബി, ഓയിൽപാം ഇൻഡ്യ ലിമി​റ്റഡ് ചെയർമാൻ വിജയൻ കുനിശ്ശേരി, മാനേജിംഗ് ഡയറക്ടർ ബാബുതോമസ്, വെച്ചൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസിജോസഫ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ്. മനോജ് കുമാർ, പഞ്ചായത്ത് അംഗം ആൻസിതങ്കച്ചൻ, ഓയിൽപാം ഇൻഡ്യ ഡയറക്ടർമാരായ കെ.എസ്.രാജൻ, പി.എസ്.ചെറിയാൻ, എൻ.അനിരുദ്ധൻ, വെച്ചൂർ മോഡേൺ റൈസ്മിൽ മാനേജർ അനിൽ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

ഫോർട്ടിഫൈ ചെയ്യാം 300 ടൺ അരി

പ്രതിമാസം 300 ടൺ അരി ഫോർട്ടിഫൈ ചെയ്യുന്നതിനുള്ള യന്ത്റ സംവിധാനങ്ങളാണ്‌ മോഡേൺ റൈസ് മില്ലിൽ സജ്ജമാക്കിയിട്ടുള്ളത്.