വൈക്കം : ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി ഡോ.തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. സ്കൂൾ തലത്തിൽ നടക്കുന്ന ചടങ്ങിൽ സി.കെ.ആശ എം.എൽ.എ ശിലാഫലകം അനാഛാദനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ രേണുക രതീഷ് അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും.