വൈക്കം : തദ്ദേശ രഞ്ഞെടുപ്പിൽ തലയാഴം ഡിവിഷനിൽ നിന്ന് വിജയിച്ച ജനപ്രതിനിധികളെയും, മികച്ച സേവനത്തിന് അവാർഡ് നേടിയവരെയും, പച്ചക്കറി കൃഷിയിൽ നേട്ടം കൊയ്ത ആശ്രമം സ്കൂളിലെ അദ്ധ്യാപകരെയും ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രം ദേവസ്വം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ദേവസ്വം പ്രസിഡന്റ് പി.വി.ബിനേഷ് പൊന്നാട അണിയിച്ചു. സെക്രട്ടറി കെ.വി.പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനിമോൻ, ജില്ലാപഞ്ചായത്ത് മെമ്പർമാരായ പി.എസ്.പുഷ്പമണി, ഹൈമി ബോബി, ജനപ്രതിനിധികളായ സുജാത മധു, വീണ അജി, റാണിമോൾ, എസ്.ബിജു, സിനി സലി, രമേഷ്.പി. ദാസ്, ബി.എൽ.സെബാസ്റ്റ്യൻ, ഷീജ ഹരിദാസ്, ഭൈമി വിജയൻ, പ്രീജു. കെ. ശശി, കെ.വി.ഉദയപ്പൻ, റോസി ബാബു, ജെൽസി സോണി, എസ്. ദേവരാജൻ, ആശ്രമം സ്‌കൂൾ പ്രിൻസിപ്പൾമാരായ ഷാജി. ടി.കുരുവിള, എ. ജ്യോതി, പ്രഥമാദ്ധ്യാപിക പി.ആർ.ബിജി, നാടക നടൻ പ്രദീപ് മാളവിക എന്നിവരെയാണ് ആദരിച്ചത്.