pgm-nair

വൈക്കം : മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വർദ്ധിച്ച് വരുന്ന ഉപയോഗം രാഷ്ട്രപുരോഗതിയെ തടസപ്പെടുത്തുമെന്ന് ഭാരതീയ പൈതൃക പഠനകേന്ദ്രം ഡയറക്ടർ പി.ജി.എം നായർ കാരിക്കോട് അഭിപ്രായപ്പെട്ടു. വൈക്കം ശ്രീ മഹാദേവ കോളേജിൽ 'ലഹരി വിമുക്ത വൈക്കം' പദ്ധതിയുടെ നാലാംഘട്ട പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആന്റി നർക്കോട്ടിക് സെൽ, കോളേജ് എൻ.എസ്.എസ് യൂണി​റ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ എക്‌സൈസ് വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കോളേജ് പ്രിൻസിപ്പൾ പ്രൊഫ.സെ​റ്റിന പി പൊന്നപ്പൻ അദ്ധ്യക്ഷത വഹിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. മാനേജർ ബി.മായ, വി.ആർ.സി നായർ, ശ്യാമ ജി നായർ, അനു സുഗുണൻ, ശ്രീലക്ഷ്മി ചന്ദ്രശേഖർ, ബെ​റ്റി സോണ, പാർവ്വതി കെ.എസ്, ശ്രീനാഥ് എസ് തുടങ്ങിയവർ പ്രസംഗിച്ചു.