ചങ്ങനാശേരി: അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും സി.പി.എമ്മിന്റെയും ചങ്ങനാശേരിയിലെ സംഘാടക നേതാവും വിവിധ ട്രേഡ് യൂണിയനുകൾ മേഖലയിൽ കെട്ടിപ്പടുക്കുന്നതിന് നേതൃത്വം വഹിച്ച സെയ്തുമുഹമ്മദിന്റെ 27ാം അനുസ്മരണ സമ്മേളനം 20ന് വൈകിട്ട് 5ന് വി.ആർ.ബി ഭവനിൽ നടക്കും. സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. എം.റ്റി ജോസഫ്, എ.വി റസൽ, കൃഷ്ണകുമാരി രാജശേഖരൻ തുടങ്ങിയവർ പങ്കെടുക്കും.