മുണ്ടക്കയം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, എസ്.എൻ ട്രസ്റ്റ് സെക്രട്ടറി എന്നീ നിലകളിൽ വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കിയതിനോടനുബന്ധിച്ച് ഹൈറേഞ്ച് യൂണിയന്റെ ആഘോഷം രജതയോഗം 20ന് 2.30 മുതൽ 52-ാം നമ്പർ ശാഖാ ഹാളിൽ നടത്തും. രജതയോഗത്തോടനുബന്ധിച്ചു നവീകരിച്ച യൂണിയൻ ഓഫീസ് പ്രവർത്തനം, ജനപ്രതിനിധികൾക്ക് സ്വീകരണം, സൗജന്യ്. ഡയാലിസിസ് കിറ്റ് വിതരണം, ഈയർ പ്ലാനർ പ്രകാശനം, വിവിധ രംഗങ്ങളിൽ മികവ് പുലർത്തിയവരെ ആദരിക്കൽ,മുൻ യൂണിയൻ സെക്രട്ടറി ഇ.കെ തങ്കപ്പന്റെ ഫോട്ടോ അനാവരണം എന്നിവ നടത്തും. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം നിർവഹിക്കും. യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി അഡ്വ.പി.ജീരാജ് സ്വാഗതം ആശംസിക്കും. യോഗം കൗൺസിലർ എ.ജി തങ്കപ്പൻ മുഖ്യപ്രഭാഷണവും, യൂണിയൻ വൈസ് പ്രസിഡന്റ് ലാലിറ്റ് എസ്.തകടിയേൽ ആമുഖപ്രഭാഷണവും നടത്തും. ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ.പി.അനിയൻ, ഷാജി ഷാസ് എന്നിവർ ആശംസ അർപ്പിക്കും.
ശ്രീനാരായണ എംപ്ലോയിസ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് അനിതാ ഷാജി, യൂണിയൻ കൗൺസിലർമായ സി.എൻ മോഹനൻ, എ.കെ.രാജപ്പൻ, എം.എ.ഷിനു, പി.എ.വിശംഭരൻ കെ.എസ്.രാജേഷ്,ബിബിൻ.കെ.മോഹൻ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് അരുണാബാബു, യൂത്ത്മൂവ്‌മെന്റ് യൂണിൻ ചെയർമാൻ എം.വി.ശ്രീകാന്ത്, കൺവീനർ കെ.റ്റി.വിനോദ്, എംപ്ലോയിസ് ഫോറം യൂണിയൻ പ്രസിഡന്റ് കെ.എൻ.രാജേന്ദ്രൻ, സെക്രട്ടറി എം.എം മജേഷ്, വൈദികസമിതി യൂണിയൻ പ്രസിഡന്റ് പ്രസാദ് ശാന്തി, സൈബർസേന യൂണിയൻ ചെയർമാൻ എം.വി.വിഷ്ണു, ധർമ്മസേന ചെയർമാൻ ബിനു വിഴിക്കിത്തോട്, ബാലജനയോഗം യൂണിയൻ ചെയർമാൻ അതുല്യ സുരേന്ദ്രൻ, കുമാരിസംഘം യൂണിയൻ ചെയർമാൻ അതുല്യ ശിവദാസ് എന്നിവർ പ്രസംഗിക്കും.