അടിമാലി: ജില്ലയിലെ പട്ടയ വിഷയത്തിൽ ആത്മാർത്ഥതയോടെ ഇടപെടൽ നടത്തിയ സർക്കാരാണ് പിണറായി സർക്കാരെന്ന് ബിനോയി വിശ്വം പറഞ്ഞു. വികസനമുന്നേറ്റയാത്രയ്ക്ക് അടിമാലിയിൽ നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് സംസാരിക്കുകയായിരുന്നു ജാഥാക്യാപടൻ ബിനോയ് വിശ്വം. സംസ്ഥാന രാഷ്ട്രീയത്തിൽ ആദ്യമായൊരു മാറ്റം ഉണ്ടാകാൻ പോകുകയാണ്.വരാൻ പോകുന്ന അഞ്ച് വർഷക്കാലവും എൽഡിഎഫായിരിക്കും കേരളത്തെ നയിക്കുക.പിണറായി വിജയൻ നയിക്കുന്ന ഇടതുസർക്കാരിന്റെ പ്രവർത്തനങ്ങൾ ജനഹൃദയങ്ങളിൽ ഇടതുപക്ഷത്തിന് സ്ഥാനം നേടി തന്നു.ആളുകൾ ഇടതുപക്ഷത്തോടുള്ള സ്‌നേഹം ഹൃദയത്തിൽ സൂക്ഷിക്കുന്നു.തെളിഞ്ഞും ഒളിഞ്ഞും കോൺഗ്രസും ബിജെപിയും കൈകോർക്കുന്നുണ്ട്.ജാഗ്രതപാലിക്കണമെന്നാണ് ജനങ്ങളോട് പറയുവാനുള്ളത്.ഇടതുപക്ഷത്തിന്റെ വിജയത്തിനായി ജാഗ്രതയോടെ നിൽക്കണം.എൽഡിഎഫിന്റെ ശരി ബോദ്ധ്യപ്പെട്ടാൽ ശരിക്കൊപ്പം നിൽക്കണം.ഇല്ലാത്ത കർഷക സ്‌നേഹം പറയുന്നവരാണ് യുഡിഎഫ്.ഇടതുപക്ഷം നടക്കുന്നതെ പറയു, പറയുന്നതെ നടത്തു.വിശ്വാസികളുടെ ശത്രുവായി ഇടതുപക്ഷത്തെ അവതരിപ്പിക്കാമെന്ന വ്യാമോഹം നടക്കില്ല.മതം വേറെ, മത തീവ്രവാദം വേറെ.മതതീവ്രവാദവുമായി ഇടതുപക്ഷത്തിന് സന്ധിയില്ല.ഒറ്റകെട്ടായി ഇനിയും മുമ്പോട്ട് പോകുമെന്നും ബിനോയി വിശ്വം പറഞ്ഞു. സ്വീകരണ ചടങ്ങിൽ സിപിഐ സംസ്ഥാന കൗൺസിലംഗം സി എ ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ എം വി ഗോവിന്ദൻ മാസ്റ്റർ, അഡ്വ. പി വസന്തം, വി സുരേന്ദ്രൻപിള്ള, തോമസ് ചാഴിക്കാടൻ, എസ് രാജേന്ദ്രൻ എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ, മുൻ എം പി ജോയ്‌സ് ജോർജ്ജ് തുടങ്ങിയവർ സംബന്ധിച്ചു.