കാഞ്ഞിരപ്പള്ളി: പുതിയതായി നിർമ്മിച്ച കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷൻ മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും'' ഡോ.എൻ.ജയരാജ് എം.എൽ.എ.അദ്ധ്യക്ഷത വഹിക്കും. ഒന്നര കോടി രൂപയിലേറെ ചിലവഴിച്ച് മൂന്നു നിലകളിലായിട്ടാണ് പുതിയ പൊലീസ് സ്റ്റേഷൻ മന്ദിരം തയാറായിരിക്കുന്നത്.