haritham

കോട്ടയം : വൃത്തിഹീനമായിക്കിടന്നിരുന്ന കോട്ടയം കളക്ടറേറ്റിലെ സർക്കാർ ഓഫീസുകൾ അനുകരണീയമായ ഹരിത മാതൃകകളായി മാറുന്നു. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് , ജില്ലാ സപ്ലൈ ഓഫീസ്, ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് , ജില്ലാ ഓഡിറ്റ് കാര്യാലയം തുടങ്ങിയവ പൂർണമായും ഹരിത പെരുമാറ്റ ചട്ടം പാലിച്ചു കഴിഞ്ഞു. ഉപയോഗ ശേഷം വലിച്ചെറിയുന്ന വസ്തുക്കൾ ഈ ഓഫീസുകൾക്കകത്ത് നിരോധിച്ചു. അകമുറികളിൽ ഹരിതാഭ പകരുന്ന അലങ്കാര ചെടികൾ സ്ഥാപിച്ചു. പ്രകൃതി സൗഹൃദ ബോധവത്ക്കരണ സന്ദേശങ്ങൾ ഉൾപ്പെടുത്തിയ ബോർഡുകൾ. ജൈവ മാലിന്യ സംസ്ക്കരണ സംവിധാനം, പൊതിച്ചോറ് വഴിയുള്ള മാലിന്യമൊഴിവാക്കാൻ സ്റ്റീൽ പാത്രങ്ങൾ, പ്ലാസ്റ്റിക് കുപ്പിവെള്ളമൊഴിവാക്കൽ ,കുടിവെള്ളത്തിന് സ്റ്റീൽ ബോട്ടിലുകൾ, ഖര ജൈവ മാലിന്യം തരംതിരിച്ച് നിക്ഷേപിക്കുന്നതിന് പ്രത്യേകം ബിന്നുകൾ , വൃത്തിയുള്ളതും ആവശ്യത്തിന് ജല ലഭ്യതയുള്ളതുമായ ശൗചാലയങ്ങൾ, പൂന്തോട്ടം, ജൈവ പച്ചക്കറിതോട്ടം തുടങ്ങി സർക്കാർ ജീവനക്കാരുടെ മനോഭാവം അടി മുടി മാറ്റിയുള്ള മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടപ്പാക്കിയത്.

ഓഫീസിലെ ശുചിത്വ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങൾ കൃത്യമായി ഏകോപിപ്പിക്കുന്നതിന് ഗ്രീൻ പ്രോട്ടോക്കോൾ നോഡൽ ഓഫീസറേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹരിത കേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഹരിത ഓഡിറ്റിംഗോടെ സംസ്ഥാനത്ത് 10,000 ഓഫീസുകളെ ഹരിത ഓഫീസുകളായി മാറ്റുകയാണ്. ഇതിന്റെ ഭാഗമായി കോട്ടയം ജില്ലയില്‍ 300 ഓളം ജില്ലാതല സർക്കാർ ഓഫീസുകളിൽ ഹരിത ഓഡിറ്റ് നടത്തിയിരുന്നു.

സർക്കാർ ഓഫീസുകൾക്ക് ഗ്രേഡ്

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ, ആരോഗ്യ വകുപ്പ്, തദ്ദേശഭരണസ്വയംഭരണ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്, ഗ്രാമവികസന വകുപ്പ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം സർക്കാർ നിർദ്ദേശിച്ച മാനദണ്ഡൾ അനുസരിച്ച് പരിശോധന നടത്തി മികച്ച രീതിയിൽ പ്രവർത്തനം നടത്തുന്ന സർക്കാർ ഓഫീസുകൾക്ക് ഗ്രേഡും ഹരിത ഓഫീസ് സാക്ഷ്യ പത്രവും അനുകരണീയ മാതൃക സൃഷ്ടിച്ച ഓഫീസുകൾക്ക് പ്രത്യേക അംഗീകാരവും നല്കും. മാതൃകാ പ്രവർത്തനത്തിലൂടെ കുറഞ്ഞ കാലത്തിനുള്ളിൽ 100 ൽ 100മാർക്കും നേടിയ നിരവധി സർക്കാർ ഓഫീസുകളാണ് കോട്ടയം ജില്ലയിൽ ഉള്ളത്.

 ജില്ലയില്‍ ഹരിത

ഓഡിറ്റ് നടത്തിയത്

300 ഓളം

സർക്കാർ ഓഫീസുകൾ