ചങ്ങനാശേരി: വടക്കേക്കര ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്രം തിരുനാൾ മഹോത്സവം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. നാളെ വൈകിട്ട് 5ന് തന്ത്രി മുഖ്യൻ നീലകണ്ഠൻ നാരായണ ഭട്ടതിരിപ്പാടിന്റെയും രാജീവ് നാരായണന്റെയും മുഖ്യകാർമ്മികത്വത്തിൽ ഉത്സവം കൊടിയേറും. രാത്രി 8.30ന് എതിരേൽപും കളമെഴുത്ത് പാട്ടും.
20ന് മുതൽ അഞ്ചാം ദിവസംവരെ പതിവു ക്ഷേത്രചടങ്ങുകൾക്കുശേഷം 7.45 മുതൽ എതിരേൽപും കളമെഴുത്ത് പാട്ടും. 24ന് 9 മുതൽ ഉത്സവബലി, 7.45 മുതൽ എതിരേൽപും കളമെഴുത്ത് പാട്ടും. 26ന് ഉത്സവത്തിന് വൈകിട്ട് 5.30 മുതൽ സേവ, ശ്രീഭൂതബലി, വിളക്കെഴുന്നുള്ളിപ്പ്, എതിരേൽപും കളമെഴുത്ത് പാട്ടും. 8ന് കാവടി ഹിഡുംബൻപൂജ, 10ന് കാവടി വിളക്ക്. 27ന് രാവിലെ 10.30ന് കാവടിയാട്ടം. 12.30ന് കാവടി അഭിഷേകം, കളാഭിഷേകം, 5.30 മുതൽ വേലകളി, സേവ, 11.30ന് പള്ളിവേട്ട, പള്ളിനായാട്ട്. 28ന് ആറാട്ട് ദിവസത്തിൽ വൈകിട്ട് 4ന് ആറാട്ട് ബലി, 4.15ന് ആറാട്ട് പുറപ്പാട്, തുടർന്ന് ആറാട്ട് വരവേൽപ്പ്.