കുഞ്ചിത്തണ്ണി: ബൈസൺവാലിയിൽ ഏലത്തോട്ടത്തിൽ നിന്ന ഉണക്കമരം മറിഞ്ഞു വീണ് രണ്ടു പേർക്ക് പരിക്കേറ്റു.
ബൈസൺവാലി മേനാംപുറത്ത് ജോയി(55), ടീകമ്പിനി സ്വദേശി സിബി (45) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച്ച രാവിലെ ഒൻപത് മണിക്കാണ് അപകടം നടന്നത്. ബൈസൺവാലി കാക്കാക്കട ഭാഗത്തുള്ള മേനാംപുറത്ത് ജോയിയുടെ ഏലത്തോട്ടത്തിലാണ് ഉണക്ക മുരിക്ക് മരം മറിഞ്ഞു വീണത്. ഉണങ്ങി നിന്നിരുന്ന മുരിക്ക് മരം വീണ് ഏലം നശിക്കാതിരിക്കുന്നതിനായി സ്ഥലം ഉടമ ജോയിയും തൊഴിലാളി സിബിയും ചേർന്ന് മരം വെട്ടിമാറ്റുന്നതിനിടയിൽ മരം മറിഞ്ഞ് ഇരുവരുടെയും ദേഹത്ത് വീഴുകയാണ് ചെയ്തത്