പൊൻകുന്നം:കോപ്പിയടി ആരോപണത്തെ തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളിക്രോസ് കോളേജ് പ്രിൻസിപ്പലിനെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസെടുക്കാതെ പ്രതികളെ രക്ഷപ്പെടുത്താൻ ആസൂത്രിത ഗൂഢാലോചന നടത്തുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ് ബിജു ആരോപിച്ചു. ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹിന്ദു ഐക്യവേദി ജില്ലാ വർക്കിംഗ് പ്രസിഡന്റ് പ്രൊഫ.ടി.ഹരിലാൽ, രാജേഷ് നട്ടാശേരി,സജു, ബിന്ദു മോഹൻ,ആർ.എസ്.അജിത്, സിന്ധു ജയചന്ദ്രൻ, അനിൽ മാനമ്പിള്ളി, പി.എസ്.ശ്രീകുമാർ, സുനീഷ് മുണ്ടക്കയം, സി. കൃഷ്ണകുമാർ, വിനോദിനി വിജയകുമാർ എന്നിവർ പ്രസംഗിച്ചു