ചങ്ങനാശേരി: മാടപ്പള്ളി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നടന്നു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ മഞ്ജു സുജിത് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അലക്‌സാണ്ടൻ പ്രാക്കുഴി മുഖ്യപ്രഭാഷണം നടത്തി. മാടപ്പള്ളി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.എ ബിൻസൺ കരട് പദ്ധതിരേഖ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ആൻസി ജോസഫ്, മാടപ്പള്ളി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ സുജാത സാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ഫിലോമിന മാത്യു, മെമ്പർമാരായ പി. എം നൗഫിൽ, ജിൻസൺ മാത്യു, വിനായകുമാർ, പഞ്ചായത്ത് സെക്രട്ടറി കെ.എ സാഹിർ തുടങ്ങിയവർ പങ്കെടുത്തു.