പൊൻകുന്നം:പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിർമ്മിച്ച പൊൻകുന്നം ഗവ.വി.എച്ച്.എസ് സ്‌കൂൾ മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും.കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും.പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് അദ്ധ്യക്ഷനാകും. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയാകും.മന്ത്രി ഡോ.ടി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ രാജു, വി.എസ്. സുനിൽകുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ടി .ജലീൽ, ഡെപ്യൂട്ടി സ്പീക്കർ വി.ശശി എന്നിവർ പങ്കെടുക്കും.
സ്‌കൂൾ അങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ ഡോ.എൻ.ജയരാജ് എം.എൽ.എ ശിലാഫലകം അനാഛാദനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ അദ്ധ്യക്ഷനാകും. ആന്റോ ആന്റണി എം.പി, നിർമ്മല ജിമ്മി, അഞ്ജന ഐ.എ.എസ്, പി .എസ്. പുഷ്പാമണി, ടി. എൻ. ഗിരീഷ്‌കുമാർ എന്നിവർ ദീപം തെളിയിക്കും. ജനപ്രതിനിധികൾ, കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഡോ.എൻ ജയരാജ് എം.എൽ.എ, സുമേഷ് ആൻഡ്രൂസ്, പി .എ. സലാഹുദീൻ, പി. പ്രസാദ്, എച്ച്.എസ്. എസ് പ്രിൻസിപ്പൽ സക്കറിയാസ് മാത്യൂ, ഹെഡ് മിസ്ട്രസ് പി. ദീപ, വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ മനോജ് പി. സൈമൺ, സ്റ്റാഫ് സെക്രട്ടറി കെ .വി .ബീന എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.