വൈക്കം : മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലേക്ക് കേരള വണികവൈശ്യസമുദായം നടത്തിവരുന്ന കുംഭഭരണി മഹോത്സവം ഇന്ന് മുത്താരമ്മൻ കാവിൽ നിന്ന് പുറപ്പെടും. തന്ത്രി നാഗമ്പൂഴി മന ഹരിഗോവിന്ദൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ സർപ്പപ്രതിഷ്ഠാ വാർഷികപൂജകൾ നടക്കും. തുടർന്ന് വിൽപ്പാട്ടും, കുംഭകുട പൂജകൾക്കും ശേഷം മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലേക്ക് പുറപ്പെടും. വണിക വൈശ്യ സമുദായം പ്രസിഡന്റ് ചന്ദ്രദാസ്, സെക്രട്ടറി വേലായുധൻ, വർക്കിംഗ് പ്രസിഡന്റ് ഗിരി ട്രഷറർ രാജേഷ്, രക്ഷാധികാരി സോമശേഖരൻ, ദേവസ്വം മെമ്പർ പ്രമോദ് , മഹാദേവൻ, നിഷാദ്, വിഷ്ണു എന്നിവർ പങ്കെടുക്കും.