കോട്ടയം: നാട്ടകം പൊൻകുന്നത്ത്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം ഇന്ന് കൊവിഡ് പ്രോട്ടോകോൾ പ്രകാരം നടക്കും. പുലർച്ചെ 4ന് നിർമ്മാല്യദർശനം, തുടർന്ന് 9വരെ എണ്ണ അഭിഷേകം, നെയ്യ് അഭിഷേകം, 9.30ന് മഞ്ഞൾപൊടി അഭിഷേകം, 10ന് ഉഷപൂജ, 10.30ന് കാലുകഴുകിച്ചൂട്ട്, ഉച്ചപൂജ, 11.30ന് കുംഭകുട വരവേൽപ്പ്, 6.30ന് വിശേഷാൽ ദീപാരാധനയും ചുറ്റുവിളക്കും, 7.30ന് അത്താഴപൂജ, 8ന് നടഅടയ്ക്കൽ.
ലോക്ഡൗൺ മൂലം കഴിഞ്ഞ വർഷം നടക്കാതിരുന്ന തിരുവുത്സവം 24 മുതൽ മാർച്ച് 7 വരെ നടക്കും. 24ന് ശുദ്ധി, 25ന് പ്രതിഷ്ഠാദിനം, 26ന് ധ്വജപ്രതിഷ്ഠാദിനം. 26ന് വൈകുന്നേരം 7ന് കൊടിയേറ്റ്. മാർച്ച് 7ന് ആറാട്ട്.