കുമരകം: കുമരകം റോഡിന്റെ ബോട്ടുജെട്ടി ഭാഗത്തുള്ള വളവ് ഇനി നേരേയാക്കാം. ട്രാൻസ്ഫോമർ മാറ്റി സ്ഥാപിച്ചതോടെ റോഡ് വീതി കൂട്ടി വളവു നിവർത്താനുള്ള തടസമൊഴിഞ്ഞു. ബോട്ടുജെട്ടിയിൽ ബിഎസ്എൻഎൽ ഓഫീസിനു സമീപം സ്ഥിതി ചെയ്തിരുന്ന ട്രാൻസ്ഫോമറാണ് മാറ്റി സ്ഥാപിച്ചത് കരാറുകാരൻ പണി നടത്താൻ വൈകിയതാണ് ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കാൻ കാലതാമസം നേരിട്ടതെന്നാണ് കെ.എസ്.ഇ.ബി അധികൃതരുടെ വിശദീകരണം.