പാലാ : കിടങ്ങൂർ ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ കൊടിയേറി 28 ന് ആറാട്ടോടെ സമാപിക്കും. കൊവിഡ് പശ്ചാത്തലത്തിൽ ഉത്സവ ചടങ്ങുകൾക്ക് പ്രാമുഖ്യം നൽകി ആഘോഷപരിപാടികളും ആനഎഴുന്നള്ളത്തും പരിമിതപ്പെടുത്തിയാണ് ഈ വർഷത്തെ ഉത്സവമെന്ന് ദേവസ്വം മാനേജർ എൻ.പി ശ്യാംകുമാർ നെല്ലിപ്പുഴ ഇല്ലം, സെക്രട്ടറി ശ്രീജിത്ത് കെ.നമ്പൂതിരി ഓണിയപ്പുലത്തില്ലം എന്നിവർ അറിയിച്ചു. നാളെ രാത്രി 9 ന് നടക്കുന്ന കൊടിയേറ്റിന് തന്ത്രി ഇരിങ്ങാലക്കുട തരണനെല്ലൂർ രാമൻനമ്പൂതിരിപ്പാട്, മേൽശാന്തി വാരിക്കാട്ട് കേശവൻ നന്ദികേശ് എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. കൊടിയേറ്റ് സമയത്ത് സൂത്രധാരൻകൂത്തും
നടക്കും. കൊടിയേറ്റിന് മുന്നോടിയായി രാവിലെ 4ന് അഭിഷേകം,ഉഷപൂജ,എതിർത്തപൂജ,പന്തീരടി പൂജ, 8ന് പഞ്ചവിംശതി കലശം,9 ന് കൊടിക്കയർ,കൊടിക്കൂറ സമർപ്പണം, വടക്കും തേവർക്ക് കളഭാഭിഷേകം. 20 ന് രാവിലെ ശ്രീലകത്തെ പതിവ് ചടങ്ങുകൾക്ക് ശേഷം ശ്രീബലി,ഉത്സവബലി ഉത്സവബലി ദർശനം,രാത്രി 8 ന് കൊടിക്കീഴിൽ വിളക്ക്. മൂന്നാം ഉത്സവദിനമായ 21 നും നാലാം ഉത്സവദിനമായ 22നും അഞ്ചാം ഉത്സവ ദിനമായ 23നും രാവിലെ ശ്രീലകത്തെ പതിവ് ചടങ്ങുകൾക്ക് ശേഷം ശ്രീബലി,ഉത്സവബലി ഉത്സവബലി ദർശനം,ചാക്യാർ കൂത്ത്, രാത്രി 8ന് വിളക്ക് എന്നിവ നടക്കും. ആറാം ഉത്സവ ദിനമായ 24ന് രാവില ശ്രീലകത്തെ പതിവ് ചടങ്ങുകൾക്ക് ശേഷം കട്ടച്ചിറ കാവടി അഭിഷേകം തുടർന്ന് ശ്രീബലി,ഉത്സവബലി ഉത്സവബലി ദർശനം,ചാക്യാർകൂത്ത്, രാത്രി 9ന്
വിളക്ക്.ഏഴാം ഉത്സവദിനമായ 25ന് രാവിലെ ശ്രീലകത്തെ പതിവ് ചടങ്ങുകൾക്ക് ശേഷം ശ്രീബലി,ഉത്സവബലി ഉത്സവബലി ദർശനം,ചാക്യാർ കൂത്ത്. വൈകിട്ട് 5.30ന് കാഴ്ചശ്രീബലി,വേല,സേവ,മയൂരനൃത്തം. രാത്രി 8 ന് ഭജൻസ് സോപാനം സ്‌കൂൾ ഒഫ് മ്യൂസിക് വിദ്യാർഥികൾ. 9ന് വിളക്ക്. 26 ന് രാവിലെ ശ്രീലകത്തെ പതിവ് ചടങ്ങുകൾക്ക് ശേഷം ശ്രീബലി,ഉത്സവബലി ഉത്സവബലി ദർശനം,ചാക്യാർ കൂത്ത്.വൈകിട്ട് 5.30ന് കാഴ്ചശ്രീബലി,വേല,സേവ, മയൂരനൃത്തം.രാത്രി 8ന് സോപാന സംഗീതംകൊട്ടാരം സംഗീത്മാരാർ എറണാകുളം. 9ന് വലിയവിളക്ക്,വലിയകാണിക്ക. പള്ളിവേട്ട ദിനമായ 27 ന് രാവിലെ ശ്രീലകത്തെ പതിവ് ചടങ്ങുകൾക്ക് ശേഷം ശ്രീബലി,ഉത്സവബലി ഉത്സവബലി ദർശനം, ചാക്യാർ കൂത്ത്. വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, വേല,സേവ, മയൂരനൃത്തം. രാത്രി 9 ന് സംഗീത സദസ്‌വിനോദ് ഇടമുള,10.30ന് പള്ളിവേട്ട എഴുന്നള്ളത്ത്,പള്ളിനായാട്ട്, പാണ്ടിമേളം. ആറാട്ട് ദിനമായ 28 ന് രാവിലെ ശ്രീലകത്തെ പതിവ് ചടങ്ങുകൾക്ക് ശേഷം ശ്രീബലി, വൈകിട്ട് 4.30 ന് ചെമ്പിളാവ് പൊൻകുന്നത്ത് മഹാദേവക്ഷേത്രത്തിലേക്ക് ആറാട്ട് എഴുന്നള്ളത്ത്, 6 ന് ആറാട്ട്,7ന് സംഗീത സദസ്മാതംഗി സത്യമൂർത്തിയും സംഘവും. രാത്രി 8.30 ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്,11 ന് ആറാട്ട് എതിരേൽപ്പ്, അകത്ത് എഴുന്നള്ളത്ത്,ആനക്കൊട്ടിലിൽ പറവയ്പ്, തുടർന്ന് സൂത്രധാരൻകൂത്തോടെ
കൊടിയിറക്ക്.