ചങ്ങനാശേരി: ചങ്ങനാശേരി ജോയിന്റ് ആർ.ടി ഓഫീസിന്റെ കീഴിൽ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി നടത്തിവന്ന റോഡ് സുരക്ഷാ ബോധവത്ക്കരണ പരിപാടികൾ സമാപിച്ചു. സമാപന യോഗം ചങ്ങനാശേരി നഗരസഭ അദ്ധ്യക്ഷ സന്ധ്യാ മനോജ് ഉദ്ഘാടനം ചെയ്തു. നടൻ കൃഷ്ണപ്രസാദ് വാഹനയാത്രികർക്ക് പ്രോത്സാഹനസമ്മാനങ്ങളും മാസ്‌കും നൽകി. ജോയിന്റ് റീജിണൽ ട്രാൻസ്‌പോർട്ട് ഓഫീസർ പി.സി ചെറിയാൻ, എം.വി.ഐമാരായ കെ.ശ്രീജിത്ത്, അജിത്ത് ആൻഡ്രൂസ് എന്നിവർ യാത്രികർക്ക് മാർഗനിർദേശം നൽകി. എ.എം.വി.ഐമാരായ ജോസ് ആന്റണി, അഭിലാഷ്, കെ സദാനന്ദൻ, എസ് ബിജോയ് എന്നിവർ ബോധവത്ക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി.