
ചങ്ങനാശേരി: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ബുധനാഴ്ച നറുക്കെടുത്ത അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ തമിഴ്‌നാട് തൂത്തുക്കുടി കോവിൽപ്പെട്ടി സ്വദേശിക്ക്. ചങ്ങനാശേരി തെങ്ങണ ജംഗ്ഷനിൽ മാർക്കറ്റിനു സമീപം ഇസ്തിരിക്കടയിലെ തൊഴിലാളിയായ ചിന്ന തമ്പി (38) യാണ് ഭാഗ്യവാൻ. സമ്മാനാർഹമായ എ.കെ 635711 എന്ന ടിക്കറ്റ് തെങ്ങണ എസ്. ബി.ഐ ശാഖയിൽ ഏല്പിച്ചു. ഒന്നാം സമ്മാനം 70 ലക്ഷം കൂടാതെ പ്രോത്സാഹന സമ്മാനമായ 8000 രൂപ വീതം മറ്റ് 11 ടിക്കറ്റുകൾക്കു 88000 രൂപ കൂടി ചിന്നതമ്പിക്ക് ലഭിച്ചു. ചങ്ങനാശേരി ബിസ്മി ലോട്ടറി ഏജൻസിയിൽ നിന്ന് സബ് ഏജന്റായ തെങ്ങണ നടയ്ക്കപ്പാടം സ്വദേശി സജി എടുത്തു വില്ലന നടത്തിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.