കുമരകം: കുമരകം പഞ്ചായത്തിലെ 2021-22 ലെ വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ ഇന്ന് പത്തിന് ചേരും .കുമരകം ആറ്റാമംഗലം പള്ളി പാരീഷ്‌ ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന വികസന സെമിനാർ കെ.സുരേഷ് കുറുപ്പ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം കെ.വി ബിന്ദു ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മേഘല ജോസഫ് .കവിതാ ലാലു തുടങ്ങിയവർ നേതൃത്വം നൽകും . ആസൂത്രണ സമിതി അംഗങ്ങളും ബന്ധപ്പെട്ട എല്ലാവരും പങ്കെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു