വൈക്കം : കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽനിന്ന് പെൻഷൻ വാങ്ങുന്ന ചെത്തു തൊഴിലാളികളും സാന്ത്വന പെൻഷൻ, കുടുംബ പെൻഷൻ എന്നിവ വാങ്ങുന്നവരും 25ന് മുൻപ് വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ ഓഫീസുമായി ബന്ധപ്പെട്ട് ലൈഫ് സർട്ടിഫിക്കറ്റ് ക്ഷേമനിധി ബോർഡിന് സമർപ്പിക്കണമെന്ന് യൂണിയൻ ജനറൽ സെക്രട്ടറി ടി.എൻ.രമേശൻ അറിയിച്ചു.