വൈക്കം : പ്രൊഫ.ടി.ജെ.ജോസഫിന്റെ പുസ്തകമായ ''അറ്റുപോക്കാത്ത ഓർമ്മകൾ'' എന്ന പുസ്തക ചർച്ചയും, സംവാദവും യുവകലാസാഹിതി വൈക്കം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 21 ന് വൈകിട്ട് 3 ന് വൈക്കം സത്യാഗ്രഹ മെമ്മോറിയൽഹാളിൽ നടക്കും. എഴുത്തുകാരനും പ്രഭാഷകനുമായ എ.പി.അഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും. എൻ.എം.പിയേഴ്സൺ മുഖ്യപ്രഭാഷണം നിർവഹിക്കും. സി.കെ.ആശ എം.എൽ.എ, ടി.എൻ.രമേശൻ, എൻ.അനിൽബിശ്വാസ്, സാംജി.ടി.വി.പുരം, പി.എസ്.മുരളീധരൻ എന്നിവർ പ്രസംഗിക്കും. സി.കെ.പ്രശോഭനൻ അദ്ധ്യക്ഷത വഹിക്കും. അരവിന്ദൻ.കെ.എസ് മംഗലം സ്വാഗതവും കെ.വി.സുമ നന്ദിയും പറയും.