
വൈക്കം : വെറ്ററിനറി ആശുപത്രിയ്ക്ക് മൃഗസംരക്ഷണ വകുപ്പ് ഒരു കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം സി.കെ.ആശ എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസർ ഡോ. ഷാജി പണിക്കശ്ശേരി, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. കെ. എം. ദിലീപ്, നഗരസഭ വൈസ് ചെയർമാൻ പി.ടി.സുഭാഷ്, കൗൺസിലർമാരായ സിന്ധു സജീവൻ, ബി. ചന്ദ്രശേഖരൻ, പ്രീത രാജേഷ്, ലേഖ ശ്രീകുമാർ, ബിന്ദു ഷാജി, ബിജിമോൾ, സീനിയർ വെറ്ററിനറി സർജൻ ഡോ. നിർമ്മല പ്രിയദർശിനി, അസി.എൻജിനിയർ വിജിത്ത് വിജയൻ, ഡപ്യൂട്ടി ഡയറക്ടർ ഡോ. റെനി. കെ. ഉമ്മൻ, അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ ഡോ. ജി. സുനിൽ എന്നിവർ പ്രസംഗിച്ചു. മൃഗസംരക്ഷണ മേഖലയിലെ നൂതന സാധ്യതകളെക്കുറിച്ച് നടത്തിയ സെമിനാറിൽ ഡോ.ടി. കുര്യാക്കോസ് മാത്യു ക്ലാസ് എടുത്തു.