p-r-sona

വൈക്കം : കേരള മുനിസിപ്പൽ കോർപ്പറേഷൻ സ്​റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനവും കൗൺസിലർമാർക്ക് സ്വീകരണവും കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ.പി.ആർ.സോന ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എബിൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ് മുഖ്യപ്രഭാഷണം നടത്തി. കെ.എം.സി. എസ്.എ സംസ്ഥാന പ്രസിഡന്റ് പി.ഐ.ജേക്കബ്‌സൺ കൗൺസിൽ അംഗങ്ങളെ ആദരിച്ചു. വൈസ് ചെയർമാൻ പി. ​ടി. സുഭാഷ് കൗൺസിലർമാരായ ബി. ചന്ദ്രശേഖരൻ, സിന്ധു സജീവൻ, പ്രീത രാജേഷ്, സംസ്ഥാന വനിത കമ്മ​റ്റി ചെയർപേഴ്‌സൺ ടി.എ.തങ്കം, ജാൻസി വർഗ്ഗീസ്, എൻ. സന്തോഷ് കുമാർ, ടോമി ലൂക്കോസ്, ആന്റോ വർഗ്ഗീസ്, വൈക്കം യൂണി​റ്റ് പ്രസിഡന്റ് കെ. ജെ. സിബിച്ചൻ എന്നിവർ പ്രസംഗിച്ചു.