വൈക്കം : ടി.വി.പുരം കണ്ണുകെട്ടശ്ശേരി മോഴിക്കോട് ശ്രീകുമാര മംഗലപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പൂയം മഹോത്സവം തുടങ്ങി. 25 ന് സമാപിക്കും. കൊടിമര ചുവട്ടിൽ എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി പി.പി. സന്തോഷ് ഭദ്റദീപം തെളിയിച്ചു. ക്ഷേത്രം തന്ത്റി ഹംസാനന്ദൻ, മഹേഷ് ശാന്തി, ക്ഷേത്രം പ്രസിഡന്റ് പി. വി. റോയി, കുഞ്ഞുമോൻ തോപ്പിൽ, ടി.. സലിംകുമാർ, അനിൽ കുമാർ, ബേബി, ഉണ്ണി, അനുമോദ്, രഞ്ജിത്ത്, അമ്പിളി എന്നിവർ നേതൃത്വം നൽകി.