c-k-asha

വൈക്കം : ഗവ.ബോയ്‌സ് ഹയർസെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ച സ്‌കൂൾ കെട്ടിടം മുഖ്യമന്ത്റി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ശ്രേഷ്ഠമായ വിദ്യാഭ്യാസ സംവിധാനമാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ഉള്ളതെന്നും , ഹയർസെക്കൻഡറി വിഭാഗത്തിനൊടൊപ്പം ഉന്നത വിദ്യാഭ്യാസ മേഖലയും മികവു​റ്റതാകുമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനം സി.കെ.ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗായിക വൈക്കം വിജയലക്ഷ്മി ഭക്തിഗാനം ആലപിച്ചു. നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.ടി.സുഭാഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ പി. എസ്. പുഷ്പമണി, പ്രിൻസിപ്പാൾ കെ. ശശികല, ലേഖ ശ്രീകുമാർ, രാധിക ശ്യാം, എൻ. സതീശൻ, ​ടി. ജി. പ്രേംനാഥ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ബിനിമോൻ, കെ.ബി.രമ, കെ.ആർ.ഷൈല കുമാർ, ഗിരിജ പുഷ്‌ക്കരൻ, എ.ഇ.ഒ പ്രീത രാമചന്ദ്രൻ, അംബരീഷ്.ജി.വാസു, പി.ജി.ഗോപി, ബി.ശശിധരൻ, എം.കെ.രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.