
ഭവന നിർമാണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും മുൻഗണന
കട്ടപ്പന: കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റിൽ ഭവന നിർമാണം, അടിസ്ഥാന സൗകര്യ വികസനം, ക്ഷീര മേഖല എന്നിവയ്ക്ക് മുൻഗണന. 44.35 കോടി വരവും 44.18 കോടി ചെലവും 17.82 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് അന്നമ്മ ജോൺസൺ അവതരിപ്പിച്ചു. പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടായിൽ അദ്ധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് പദ്ധതിക്കായി 29 കോടി രൂപ വകയിരുത്തി. ലൈഫ് പദ്ധതിയിൽ ജനറൽ വിഭാഗത്തിന് 43.77 ലക്ഷവും പട്ടികജാതി വിഭാഗത്തിന് 23.22 ലക്ഷവും പട്ടികവർഗ വിഭാഗത്തിന് 6.1 ലക്ഷവും ചെലവഴിക്കും. പി.എം.എ.വൈ. പദ്ധതിയിൽ 100 വീടുകൾക്ക് 4 കോടിയും പുറ്റടി, ഉപ്പുതറ സി.എച്ച്.സികളുടെ വികസനത്തിനായി 27.5 ലക്ഷവും വകയിരുത്തി.
കൂടാതെ പാൽ സബ്‌സിഡി20 ലക്ഷം, വനിത കർഷകർക്ക് കാലിത്തീറ്റ സബ്‌സിഡി24.6 ലക്ഷം, ക്ഷീര സമൃദ്ധി പദ്ധതി50 ലക്ഷം, തരിശുഭൂമി വിളനിലമാക്കൽ8 ലക്ഷം, മാലിന്യ നിർമാർജനം33.53 ലക്ഷം, പ്രിമെട്രിക് ഹോസ്റ്റൽ മതിൽ നിർമാണം7.5 ലക്ഷം, ശാരീരികമാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ സ്‌കോളർഷിപ്പ്15 ലക്ഷം, ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ16.1 ലക്ഷം, റോഡ് നിർമാണം73.5 ലക്ഷം, കുടിവെള്ള പദ്ധതി60 ലക്ഷം, പട്ടികവർഗ വിഭാഗം വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ്28.88 ലക്ഷം, പട്ടികവർഗ വിഭാഗം വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ്15.43 ലക്ഷം, സുവർണജൂബിലി ഫെലോഷിപ്പ് പദ്ധതി3 ലക്ഷം, മലയിൽപുതുവൽ സാംസ്‌കാരിക നിലയം5 ലക്ഷം, കല്യാണത്തണ്ട് എസ്.സി. കോളനി സാംസ്‌കാരിക നിലയം12 ലക്ഷം, കേരളോത്സവം2 ലക്ഷം എന്നിങ്ങനെയാണ് തുക വകയിരുത്തിയിട്ടുള്ളത്.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ലാലച്ചൻ വെള്ളക്കട, സവിത ബിനു, ജലജ വിനോദ്, അംഗങ്ങളായ രഞ്ജിത്കുമാർ നാഗയ്യ, ജോൺ വട്ടുകുളം, പി. നിക്‌സൺ, എം.ടി. മനോജ്, ഷൈനി റോയി, കുസുമം സതീഷ്, ഷൈല വിനോദ്, കെ.ആർ. രാജലക്ഷ്മി, സെക്രട്ടറി ജോഷി ജോസഫ് എന്നിവർ പങ്കെടുത്തു.
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് അന്നമ്മ ജോൺസൺ അവതരിപ്പിക്കുന്നു