കോട്ടയം: ശിവഗിരി ശ്രീശാരദാ പ്രതിഷ്ഠാ വാർഷികത്തിന്റെ മുന്നോടിയായി ജില്ലാ, മണ്ഡലം, യൂണിറ്റ് തല പരിഷത്തുകൾ നടത്താൻ ശിവഗിരിമഠം ഗുരുധർമ്മപ്രചരണ സഭ ജില്ലാ പ്രവർത്തകയോഗം തീരുമാനിച്ചു. മാർച്ച് 14ന് ജില്ലാ പരിഷത്തും ഏപ്രിൽ, മേയ് മാസങ്ങളിൽ മേഖലാ പരിഷത്തുകളും നടത്തും. ശിവഗിരി മഠംത്തിലെ സന്ന്യാസി ശ്രേഷ്ഠരും വിവിധ മേഖലകളിലെ പ്രമുഖരും പങ്കെടുത്തും. പ്രസിഡന്റ് ബാബുരാജ് വട്ടോടിൽ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര ഉപദേശ സമിതിയംഗം ആർ.സലിംകുമാർ, പി.ആർ.ഒ ഇ.എം സോമനാഥൻ, കേന്ദ്ര സമിതിയംഗം ഷിബു മൂലേടം, ജില്ലാ സെക്രട്ടറി സുകുമാരൻ വാകത്താനം, ട്രഷറർ പി.കെ മോഹനകുമാർ, വൈസ് പ്രസിഡന്റ് അനിരുദ്ധൻ മുട്ടുംപുറം, പ്രഭാകരൻ തോട്ടകം, എം.കെ പൊന്നപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.