അടിമാലി:മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ 44 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു.70000 രൂപ പിഴയായി ഈടാക്കി.വാഹന പരിശോധനക്കിടെ എത്തിയ ഫ്രീക്കൻ ബൈക്ക് പിടികൂടി.നമ്പർപ്ളേറ്റോ വാഹനത്തിന്റെ രേഖകളോ ഇല്ലാത്തതായിരുന്നു ബൈക്ക്.ഇത്തരത്തിൽ നിരവധി ബൈക്കുകൾ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.വെഹിക്കിൽ ഇൻസ്‌പെക്ടർമ്മാരായ എൽദോ വർഗ്ഗീസ്,പി.ആർ.റെജി,എ.ആർ.രാജേഷ്,എം.എസ്.രാജേഷ്,ഡാനി നൈനാൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.